ഇടശ്ശേരിയുടെ ഒളിച്ചോട്ടം എന്ന കവിതയും അതിനെപ്പറ്റി ശ്രീ പി.പി. രാമചന്ദ്രന്‍ എഴുതിയ ലേഖനവും ഇവിടെ ചേർക്കുന്നു. Harithakam.com എന്ന വെബ്സൈറ്റിലാണിതു പ്രസിദ്ധീകരിച്ചു വന്നത്. |
|
ഒളിച്ചോട്ടം |
|
(എന്റെ ഒടുവിലത്തെ കാമുകിയോടുകൂടി ഒളിച്ചോടിപ്പോകുന്നതിനെക്കുറിച്ചുള്ളതാണ്
ഈ കവിത. അവളാകട്ടെ സ്നേഹമയിയെങ്കിലും അന്ധയും ബധിരയുമാണ്.) എഴുത്തുമേശതന്‍ മുന്നിലിരിക്കുന്നു ഞാന്‍ പെരുത്തുണ്ടേ ജനമെന്റെ മുറിയിലിപ്പോള്‍ കരണങ്ങളെഴുതിയ്ക്കലവര്‍ക്കാവശ്യം കവിതകള്‍ കുറിക്കലേ നമുക്കു പഥ്യം. ഒഴുകുന്നൂ മഹാകാലപ്രവാഹം, ഞാനോ വഴുപ്പന്‍ പാറപോലോളത്തിരക്കില്‍ വാഴ്വൂ. തനിവെള്ളക്കടലാസിന്‍ ചുരുള്‍ നിവരും തദീയോരസ്തടം മെല്ലെ പുളകം കൊള്ളും കനകത്താരെതിര്‍നിറം കലരുന്നോള്‍തന്‍ കടമിഴിമുനകൊണ്ടു കുറിക്കുമെങ്കില്‍ കനക്കുന്നു രസമെന്റെ ജനത്തിനൊപ്പം കരണമാകിലെ,ന്തെന്തേ കവിതയായാല്‍? കുറച്ചു സൗമനസ്യത്തി,ന്നുറന്നൊഴുകും സുഹൃദ്ബന്ധം പണയംവെച്ചവരിറങ്ങും പുറത്തപ്പോള്‍ പകലെരിഞ്ഞടങ്ങുന്നുണ്ടാം പുകയുന്ന ഭസിതത്തില്‍ കനലുപോലെ. കറുത്തോരു തിരശ്ശീല മറച്ചോരെന്റെ ശയനീയത്തില്‍നിന്നിടയ്ക്കിടയ്ക്കു കേട്ടു കനത്ത വീര്‍പ്പുകള്‍, ഓര്‍മ്മക്കുറിപ്പുക,ളെന്‍ തണുത്ത മട്ടിനോടുള്ള വെറുപ്പിന്‍ ചീറ്റല്‍. അറിയുന്നേനനുക്തമാം തവപ്രണയം പറയാതെയണഞ്ഞോരു വിരുന്നുകാരി! അഭിമാനിയ്ക്കും ചെയ്വൂ നടാടെയല്ലോ അഭിസരിപ്പതു യോഷിത്പ്രകൃതി നമ്മെ! ഒരുത്തിക്കുമഭിലാഷം കുരുത്തതില്ല പുകലച്ചൂരെഴുമെന്നെ പിടിച്ചുപുല്‍കാന്‍ തരമായാല്‍ത്തരമായെന്നധരങ്ങള്‍ക്കു ബലാല്‍ക്കാരകഥകളേ പറയാനുള്ളൂ! അപവാദം ഗണിയാതേയദമ്യമേതോ രഭിലാഷത്തിരപോലെ ഭവതിയെത്തി എരിപൊരി വെയിലീമ്പി വലിച്ചെറിഞ്ഞ തരിമണല്‍പ്പരപ്പൊത്ത തരിശാമെന്നില്‍! വരുന്നേന്‍,ഞാന്‍ വരുന്നേ,നിദ്ദിവസത്തിന്റെ വരവെന്തേ,ചെലവന്തേ കണക്കിടാതെ. തിരി ഞാനോമനേ,യഗ്നിശിഖ നീ,വേണോ മണിയറയ്ക്കെഴുതിരി വിളക്കു വേറെ ഇരുട്ടിന്നും കഴിയില്ല മറയ്ക്കാന്‍ നിന്നെ എനിക്കുണ്ടോ മിഴി നിന്റെ ചമയല്‍ കാണാന്‍! അരക്കെട്ടില്‍ മുറുകട്ടേ കരപ്പൂവല്ലി കനത്ത മാറോടുമാര്‍ചേര്‍ന്നിറുകിടട്ടെ പതിയട്ടേ തെരുതെരെ പ്രണയമുദ്ര കവിളില്‍ നെറ്റിയില്‍ കണ്ണില്‍ മൃദുവാം ചുണ്ടില്‍ കിനാവള്ളി കണക്കെന്നെച്ചുറഞ്ഞു ചുറ്റി പ്പിണഞ്ഞോളൂ നുകര്‍ന്നോളൂ മുദിതജീവന്‍ ഇവിടെ നാമുദിപ്പിക്കും മൃദുസീല്‍ക്കാരം പ്രളയാന്തക്കൊടുങ്കാറ്റിലിരമ്പല്‍ ചേര്‍ക്കും ഒരു മാത്ര ഒരു മാത്ര - ഇതിനെ നാലാം പുരുഷാര്‍ത്ഥപ്രതിമം ഞാന്‍ നുണഞ്ഞിടട്ടേ? പുറത്തുപോയ് നടക്കണോ തണുത്ത കാറ്റില്‍? വരൂ,കേള്‍ക്കാമുഡുക്കള്‍തന്‍ പ്രശാന്തിഗീതം വരുമ്പോള്‍ നിന്‍ തരളമാം ഹൃദയത്തിന്റെ മിടിപ്പാലിക്കളഗാനം പ്രയുക്തതാളം തരൂ നിന്റെ തളിര്‍ത്തൊത്തിന്‍ പതുപ്പും വിദ്യുല്‍- സ്ഫുരണവുമിണങ്ങിയ ലളിതപാണി മിഴിനീരാല്‍ വഴുപ്പുറ്റ വഴിയിലെന്റെ കഴലേതുമിടറാതെ നയിക്കുകെന്നെ അന്തിമുല്ലമലരിന്റെ മണവും മോന്തി പ്പൊന്തിടാതെച്ചുഴലുന്നോരമര്‍ത്ത തേങ്ങല്‍ പ്രണയികളൊളിച്ചോടിക്കളകെയുള്ളം പിളര്‍ത്തും ബാന്ധവര്‍ തൂകും പിറുപിറുപ്പും തനിയെത്താന്‍ തനീയസ്സായ്,വികാരവായ്പോ തലപൊങ്ങാതിഴയുന്നുണ്ടിയിരിലെങ്ങോ! ഒരു ചെറുവെളിച്ചം ഹാ,ചുഴല്‍വു നമ്മെ ധരയുടെ പരിഹാസസ്ഫുരണം പോലെ ഹ,ഹ,ഞാന്‍ പണ്ടെഴുതിയ കടലാസുകള്‍ കവിതകള്‍,ചരിത്രങ്ങള്‍,കടപ്പത്രങ്ങള്‍ ഒരു കൂമ്പാരമായ് കൂട്ടിച്ചുടുകയാണോ പുരമതില്‍പ്പുറത്തിട്ടു പുതിയലോകം! ഇതിന്‍ തെളിമയില്‍ക്കാണ്മൂ ഭവതിയെ ഞാ- നെനിക്കേകാവലംബമാം പ്രണയിനിയെ ക്ഷമിക്കുകെന്‍ ക്ഷണസ്ഥായിനടുക്കം ഭദ്രേ ക്ഷയിക്കുന്നതൊടുക്കമേ നരന്റെ ശീലം! വഴിതപ്പി നടപ്പോളേ നിനക്കില്ലല്ലീ കദനത്തിന്‍ കഥയോരാന്‍ മിഴിയും കാതും! അറിവേന്‍ നിന്‍ ഹൃദയാമന്ത്രണം ഞാനിപ്പോള്‍ കരണങ്ങള്‍ വെറും മണ്ണിന്‍ പ്രതിഭാസങ്ങള്‍ വരികെന്നെക്കരയുഗവലയത്തിങ്ക- ലമര്‍ത്തോളു;പതുക്കനെ നമുക്കു പോകാം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 27, 1974) |
|
ശ്രീ പി.പി. രാമചന്ദ്രന്‍റെ ലേഖനം താഴെ കൊടുക്കുന്നു. | |
"അരക്കെട്ടില്‍ മുറുകട്ടേ കരപ്പൂവല്ലി |
|